Monday 10 November 2014

ഇതൊരു തുടക്കം മാത്രം



ചെറിയ ചാറ്റൽ മഴക്ക്  ശേഷം നഗരം ഉറങ്ങുമ്പോൾ ഞങ്ങൾ യാത്ര തിരിച്ചു. ഹൈവേ വിജനമായിരുന്നില്ല, ചിലർ യാത്ര അവസാനിപ്പിക്കാനുള്ള തിരക്കിലാണെങ്കിൽ, ഞങ്ങളെ പോലെ ച്ചിലർ അത് തുടങ്ങുന്ന ആവേശത്തിലായിരുന്നു. കാർ സ്റ്റീരിയൊയിൽ നിന്നും മങ്ങി മാത്രം പുറത്തേക്കു വന്ന വെസ്റ്റേണ്‍ സംഗീതം ഒരു കുളിരായി ഞങ്ങളിലേക്ക് ലയിച്ചറങ്ങി. ഈ ഞങ്ങൾ എന്ന് പറയുമ്പോൾ.. എന്റെ വലതു വശത്തായി ഒരു ചെറു പുഞ്ചിരിയുമായി കണ്ടു മറന്ന ഏതോ ഹോളിവുഡ്  സിനിമയിലെ നായകനെ പോലെ ഇരിക്കുന്നതാണ് ബിജോയ്‌. പിന്നിൽ പാടിത്തീരാത്ത ഏതോ ഗാനത്തിന്റെ ബാക്കി ഏതോ പെണ്‍കുട്ടിയിൽ ഒളിഞ്ഞിരിക്കുന്നതറിയാതെ പരതുന്ന ആളിനെ കണ്ടിട്ടുണ്ടാവും. തെറ്റി അത് ഗിജോ, ജിജോ.. ഗ്ലാമർ ജിജോ എന്ന് വിളിക്കുമെങ്കിലും നിങ്ങൾ പറഞ്ഞ പോലെ അവനെ ബോബാൻ... എന്നും വിളിക്കും. തല്ക്കാലം അതവൻ കേള്ക്കണ്ട. ഹൂ! ഇനിയുള്ള ആളിനെ ക്കുറിച്ച് ഞാനെന്തു പറയാനാ, കാണാൻ പറ്റുന്ന എന്തിനെയും നർമത്തിൽ മുക്കി കൊല്ലാൻ മിടുക്കുള്ളവൻ, ആരെയും മയക്കുന്ന ഇവനാണ് നടൻ ഞങ്ങ പറഞ്ഞ നടൻ, നിസാർ.. നിസാരക്കാരനല്ല.



ഹൈവേ യിലെ കുഴികളുടെ എണ്ണം നോക്കി ടോൾ കൊടുക്കണം, അത് കഴിഞ്ഞാലോ റോഡേ  ഉണ്ടാവില്ല. എല്ലാ യാത്രകളിലും ഞങ്ങൾ തുടരുന്ന ഒന്നാണ് തൃശൂർ നഗരം സന്തർശിക്കാതെ പോകണമെന്ന്, പക്ഷെ സമ്മതിക്കണ്ടെ. തൃശൂരിന്റെ ഒരു കാര്യം ചുറ്റി തിരിഞ്ഞ്‌ നിലമ്പൂർ വഴി എത്തുമ്പോൾ 3 മണി ആയി. ഒരു കട്ടൻ അടിക്കണ്ടെ? ഉറക്കത്തിൽ നിന്നും ഉണർവിലേക്ക്, മഞ്ഞു പൊഴിയുന്ന റോഡിലൂടെ വല്ലപ്പോഴും പോകുന്ന വാഹനങ്ങളെ കണ്ണ് ചിമ്മുന്ന സിഗനലുകൽ താണ്ടി ചെന്നെത്തിയത് "ഗ്വാളിയാർ" , ഛെ! അത് ലാലേട്ടന്റെ സ്ഥലമല്ലേ, ഇത് ഗൂഡല്ലൂർ. ഇത്രയും നേരം പിടിച്ചു വച്ച എല്ലാ ശക്തിയും ഉള്ളിൽ ആവഅഹിച് ഞാനിറങ്ങി ഓടി, ഒന്ന് മുള്ളണം.

No comments:

Post a Comment