Monday 10 November 2014

പ്ലാവിൽ കയറിയ ആന



മഞ്ഞു പൊഴിയുന്ന റോഡിലൂടെ വല്ലപ്പോഴും പോകുന്ന വാഹനങ്ങളെ കണ്ണ് ചിമ്മുന്ന സിഗനലുകൽ താണ്ടി ചെന്നെത്തിയത് "ഗ്വാളിയാർ" , ഛെ! അത് ലാലേട്ടന്റെ സ്ഥലമല്ലേ, ഇത് ഗൂഡല്ലൂർ. ഇത്രയും നേരം പിടിച്ചു വച്ച എല്ലാ ശക്തിയും ഉള്ളിൽ ആവാഹിച്ച് ഞാനിറങ്ങി ഓടി, ഒന്ന് മുള്ളണം. ആനപ്പുറത്ത് (ayravadham) വന്ന ഒരു രാത്രിയിൽ, കലശലായ ഉൾവിളിയുമായി പാഞ്ഞ ബിജോയ്‌ ആന മറിച്ച മറപ്പുരയിൽ ഇരുന്നത് ഓര്ത്തുപോയി. ഇന്നേക്ക് 3 മാസം മുന്പ് തണുത്തുറഞ്ഞ ഗൂഡല്ലൂർ. തലേ ദിവസം ആന ഇറങ്ങി പ്ളാവിൽ കയറി ചക്കയിട്ട സ്ഥലം. നല്ല മഴ ഉണ്ട്. ഒന്ന് മടിച്ചിട്ടാണെങ്കിലും ഞങ്ങൾ പുറത്തിറങ്ങി, ഒരു ചെറിയ കുടയും എടുത്തു ബിജോയ്‌ എപ്പോഴോ നടന്നു കഴിഞ്ഞിരുന്നു. അവനു പിറകെ നടന്നും ഓടിയും ഞങ്ങൾ ഒരു ചെറിയ ചായക്കടയിൽ അഭയം പ്രാപിച്ചു. അവൻ എവിടെയോ അപ്രത്യക്ഷമായിരുന്നു, രണ്ടു കട്ടൻ പറഞ്ഞ് കടക്കാരനോട് ഇത് വഴി ഒരാൾ പോകുന്നത് കണ്ടോ എന്ന് ചോദിക്കാൻ തുനിഞ്ഞപ്പൊളാണ് കഥയുടെ ചുരുൾ അഴിയുന്നത് , തോരാതെ പെയ്യുന്നമഴയിൽ വലിയ കുടയും ചൂടി നീളൻ ജാക്കറ്റുമായി ഒരാൾ ആ ഇരുളടഞ്ഞ ഇടവഴിയിലൂടെ പോകുന്നത് കണ്ടത്രെ. ബാറ്റണ്‍ ബോസിന്റെ ത്രില്ലർ നോവലിലെ നായകനെ പോലെ ഒരാൾ അതും ഇന്നലെ കാട്ടാന ഇറങ്ങ്ങ്ങി ഇളക്കി മറിച്ചിട്ട കടകല്ക്കിടായിലൂടെ ഇത്ര ദൈര്യമായി പോകണമെങ്കിൽ അവൻ ചില്ലറക്കാരൻ ആവില്ല. ചിരിക്കാനും കരയാനും വയ്യാതെ തിളച്ചു മറിയുന്ന കട്ടൻ ഒറ്റ വലിക്കു കുടിച്ചിറക്കി. ഇടിവെട്ടി പെയ്ത മഴക്കൊടുവിൽ മടക്കിയ കുടയും കക്ഷത്തിലാക്കി അവന്റെ വരവ് കണ്ടപോൾ ചിരിച്ചുപോയി, കൊട്ടും കുഴലുമായി നാടിറങ്ങിയതാവും എന്ന് കരുതി ആന ഓടിക്കാണും. അവനെ കണ്ടപ്പോൾ കടക്കരനല്ഭുധം എന്നോ വായിച്ചു മറന്ന ശിക്കാരി സംഭുവിനെ നേരിൽ കണ്ടപോലെ. ആന ഇറങ്ങി ചക്കയിട്ട കഥ കേട്ടപ്പോൾ ഒരായുസിലെ അപ്പിയിടൽ സ്വപ്നങ്ങളാണ്  ബിജോയിക്ക് ആവിയായി പോയത്.

No comments:

Post a Comment